വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയിൽ, ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ ലോർഡ്സിൽ..

വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയിൽ, ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ ലോർഡ്സിൽ..

വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയിൽ, ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ ലോർഡ്സിൽ..

ഈ വരുന്ന പുരുഷ  ഏകദിനലോകകപ്പിന് ശേഷം വനിതാ ഏകദിന ലോകകപ്പും ആതിഥേയത്വം  വഹിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. 2025 ലെ വനിതാ ഏകദിന ലോകകപ്പിന്റെ ആതിഥേയത്വമാണ് ഇന്ത്യ സ്വന്തമാക്കിയത്.വരാൻ പോകുന്ന എല്ലാ വനിതാ ഐ സി സി ടൂർണമെന്റുകളുടെ വേദിയും ഐ സി സി പ്രഖ്യാപിച്ചു.

മാത്രമല്ല ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും ഇനി വരാനും പോകുന്നതായി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ലോർഡ്സിൽ തന്നെ നടത്താൻ തീരുമാനിച്ചു.2023 ലും 2025 ലുമാണ് ഈ ഫൈനൽ. പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലും ഇംഗ്ലണ്ടിലായിരുന്നു . അന്ന് ഇന്ത്യയേ തകർത്തു കിവിസ് കിരീടം നേടിയിരുന്നു.

2024 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന വനിതാ ട്വന്റി ട്വന്റി ലോകകപ്പിന്റെ ബംഗ്ലാദേശ് വേദിയാവും.2025  ലെ വനിതാ ലോകകപ്പ് ആതിഥേയത്വം  ഇന്ത്യയും സ്വന്തമാക്കി.2026 ലെ വനിതാ ട്വന്റി ട്വന്റി ലോകകപ്പിന് ഇംഗ്ലണ്ട് വേദിയാകും.

2027 ലെ വനിതാ ചാമ്പ്യൻസ് ട്രോഫിക്ക്‌ ലങ്ക വേദിയാകും. ലങ്ക യോഗ്യത നേടിയാൽ മാത്രമേ അവർക്ക് ആതിഥേയത്വം വഹിക്കാൻ സാധിക്കു.എന്തായാലും ആവേശകരമായ ക്രിക്കറ്റ്‌ സീസൺ വേണ്ടി നമുക്ക് കാത്തിരിക്കാം.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here